/uploads/news/news_തിരുവനന്തപുരത്ത്_വാഹനാപകടത്തിൽ_പൊലീസ്_ഉദ..._1732173225_3292.jpg
ACCIDENT

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു


തിരുവനന്തപുരം: വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം സ്റ്റേഷനിലെ സിപിഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം പയറുംമൂട് വെച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശ്രീജിത്തിന്റെ ബൈക്ക് അയ്യപ്പന്മാർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. മൃതദേഹം വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 2012 ലാണ് ശ്രീജിത്ത് സർവീസിൽ കയറിയത്.

തിരുവല്ലം സ്റ്റേഷനിലെ സിപിഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം പയറുംമൂട് വെച്ചാണ് അപകടമുണ്ടായത്.

0 Comments

Leave a comment