/uploads/news/news_തോട്ടിലേക്ക്_ഓട്ടോ_മറിഞ്ഞ്_കാണാതായ_യാത്ര..._1731132239_1184.jpg
ACCIDENT

തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. കല്ലയം പ്ലാവുവിള സ്വദേശി വിജയനാണ്(66) മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം  കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടു കൂടിയാണ് ഓട്ടോ മറിഞ്ഞ് വിജയനെ കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവർ സുരേഷും വിജയനുമായിരുന്നു അപകടം നടന്നപ്പോൾ ഓട്ടോയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടുകൂടി പെയ്ത കനത്ത മഴയിൽ മരുതൂർ പാലത്തിന് സമീപമുള്ള തോട്ടിൽനിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഈ സമയത്താണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് തോടിനു സമീപമുള്ള മരത്തിന്റെ വേരിൽ പിടിത്തം കിട്ടിയതാണ് രക്ഷയായത്. ഇയാളെ ഫയർഫോഴ്സ് സംഘമെത്തി രക്ഷിക്കുക ആയിരുന്നു. തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ കുത്തൊഴുക്ക് ആയിരുന്നു. റോഡും തോടും തിരിച്ചറിയാൻ‌ കഴിയാത്ത രീതിയിലായിരുന്നു വെള്ളം. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് 30 മീറ്റർ താഴെ നിന്നാണ് ഓട്ടോ കണ്ടെത്തിയത്. പൂർണമായി തകർന്ന ഓട്ടോ പാറയിൽ കുടുങ്ങി നിൽക്കുന്ന നിലയിലായിരുന്നു. തുടർച്ചയായി മഴ പെയ്തതിനാൽ അപകടസമയം തോട്ടിൽ ഒഴുക്ക് കൂടുതലായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്ന് ഇന്നലെ രാത്രി ഒരു മണിവരെ തിരച്ചിൽ നടത്തിയിരുന്നു. 

𝐤𝐚𝐳𝐡𝐚𝐤𝐮𝐭𝐭𝐨𝐦.𝐧𝐞𝐭 ൻ്റെ വാർത്തകൾ നിങ്ങളുടെ 𝙬𝙝𝙖𝙩𝙨𝘼𝙥𝙥 ൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇
https://chat.whatsapp.com/CRn3NYYGPB7K0bs0JTxuq9
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
𝐤𝐚𝐳𝐡𝐚𝐤𝐮𝐭𝐭𝐨𝐦.𝐧𝐞𝐭 ൻ്റെ ഫേസ്ബുക്ക് പേജിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇
https://www.facebook.com/Kazhakuttom.net/

അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടു കൂടിയാണ് ഓട്ടോ മറിഞ്ഞ് വിജയനെ കാണാതായത്.

0 Comments

Leave a comment