/uploads/news/news_പാചക_വാതക_ടാങ്കർ_നിയന്ത്രണം_തെറ്റി_മറിഞ്..._1736749307_1500.jpg
ACCIDENT

പാചകവാതക ടാങ്കർ നിയന്ത്രണം തെറ്റി മറിഞ്ഞു


കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റൻകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കർ നിയന്ത്രണം തെറ്റി മറിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം.മംഗളുരുവിൽ നിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറിൽ18 ടൺ വാതകമാണ് ഉണ്ടായിരുന്നത്. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

ദേശീയപാതയിൽ നിന്നും വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ രാജശേഖരൻ പറയുന്നു. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേർപെട്ടനിലയിലാണ്. കായംകുളത്തുനിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയിൽ വിദഗ്ധർ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

മംഗളുരുവിൽ നിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്ന ടാങ്കറിൽ18 ടൺ വാതകമാണ് ഉണ്ടായിരുന്നത്. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

0 Comments

Leave a comment