/uploads/news/news_മദ്യലഹരിയിൽ_ഓടിച്ച_കാർ_ഓട്ടോയിലിടിച്ച്_ഫ..._1735042745_1246.jpg
ACCIDENT

മദ്യലഹരിയിൽ ഓടിച്ച കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്


ആര്യനാട്: മദ്യലഹരിയിൽ ഓടിച്ച കാർ ഓട്ടോയിലിടിച്ച് ഫോട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 10:45 - നാണ് സംഭവം. ആര്യനാട്, തോളൂർ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിലിടിച്ചത്. 

അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലൊടിഞ്ഞു. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുക്കുകയും രാത്രിയോടെ കാറോടിച്ച രതീഷിനെ ജാമ്യത്തിൽ വിടുകയും ചെയ്തു.

വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിലിടിച്ചത്

0 Comments

Leave a comment