/uploads/news/news_മുഖ്യമന്ത്രിയുടെ_വാഹനവ്യൂഹം_കൂട്ടിയിടിച്..._1730126899_6010.jpg
ACCIDENT

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച് അപകടം


തിരുവനന്തപുരം: വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയ്ക്ക് പൈലറ്റും എസ്കോർട്ടും വന്ന ആംബുലൻസ് അടക്കമുള്ള 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള യാത്രയിലാണ് അപകടം നടന്നത്. വാമനപുരം പാർക്ക് ജംഗ്ഷനിൽ വെച്ച് മുന്നിൽ പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരി പെട്ടെന്ന് വലത്തേക്ക് തിരിയുകയും, അവരെ രക്ഷിക്കുന്നതിനായി പൈലറ്റ് വാഹനം സഡൻ ബ്രേക്കിട്ടതുമാണ് 5 വാഹനങ്ങളുടെ കൂട്ടിയിടി അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും  ആറ്റിങ്ങലിലേക്ക് തിരിയുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹനങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ കാറിന്റെ പിറകിലും ഇടിച്ചു. എന്നാൽ മുഖ്യമന്ത്രി കാറിന്റെ പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അപകടം നടന്നത്.

0 Comments

Leave a comment