യു.പി: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇതുവരെ ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പ്രാഥമിക വിവരമനുസരിച്ച്, നിർമ്മാണത്തിലിരിക്കുന്ന മേൽക്കൂരയുടെ ഷട്ടർ തകർന്നു വീണാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡി.എം) ശുഭ്രാന്ത് കുമാർ ശുക്ൽ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം രക്ഷാപ്രവർത്തനത്തിന് ഡി.എം മേൽനോട്ടം വഹിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി വീണ്ടെടുക്കാനും ശരിയായ വൈദ്യസഹായം ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യുപിയിലെ കനൗജ് റെയിൽവേ സ്റ്റേഷൻ തകർന്നു: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.





0 Comments