/uploads/news/news_രാജസ്ഥാനില്‍_പാര്‍ക്ക്_ചെയ്ത_ട്രക്കില്‍_..._1762139974_4526.jpg
ACCIDENT

രാജസ്ഥാനില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചുകയറി 15 പേര്‍ മരിച്ചു


ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരും ജോധ്പൂരിലെ ഫലോദിയിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്.

അമിതവേഗതയില്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്

0 Comments

Leave a comment