/uploads/news/news_വാഹനാപകടങ്ങള്‍_കുറയ്ക്കാന്‍_പുതിയ_സാങ്കേ..._1768058891_8254.jpg
ACCIDENT

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക ചുവടുവെപ്പുമായി ഇന്ത്യ


മുംബൈ: യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുന്ന പുതിയ സാങ്കേതിക സംവിധാനവുമായി ഇന്ത്യ. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമായി നിലവില്‍ നടപ്പാക്കിയിട്ടുള്ള 'വെഹിക്കിള്‍ ടു വെഹിക്കിള്‍' (വി2വി) കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം അനുമതി നല്‍കി. ഈ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതോടെ, സമീപ വാഹനങ്ങളുമായി റേഡിയോ സിഗ്നലുകള്‍ വഴി ആശയവിനിമയം നടത്താന്‍ കഴിയും. ഇതിലൂടെ മുന്നിലുള്ള അപകട സാധ്യതകള്‍, പെട്ടെന്നുള്ള ബ്രേക്കിങ്, വളവുകള്‍, മഞ്ഞുമൂടിയ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഇതുവഴി അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതിനാവശ്യമായ 30 മെഗാഹെര്‍ട്‌സ് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സ്‌പെക്ട്രം സൗജന്യമായി ഉപയോഗിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ധാരണയിലെത്തിയതായി കേന്ദ്ര ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം

0 Comments

Leave a comment