/uploads/news/news_ചിത്രങ്ങള്‍_പുറത്തുവിട്ടു,_മാനനഷ്ടക്കേസ്..._1666694042_8500.jpg
BREAKING

ചിത്രങ്ങള്‍ പുറത്തുവിട്ടു, മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്


തിരുവനന്തപുരം: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്നാ സുരേഷ്. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ചില സ്വകാര്യചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്ന മറുപടി നൽകിയിരിക്കുന്നത്.

ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും വാദങ്ങൾക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും ചിത്രങ്ങൾക്കൊപ്പം സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓർമിപ്പിക്കുന്നില്ലെങ്കിൽ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഈ മാന്യനോട് അഭ്യർഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താൻ കോടതിക്ക് മുന്നിൽ ഹാജരാക്കാമെന്നും സ്വപ്ന പറഞ്ഞു.

 സ്വപ്നയും സരിത്തും നിൽക്കുന്ന ചിത്രങ്ങളും, ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളുമാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഇതിനൊപ്പം മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. 

പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം. കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ശ്രീരാമകൃഷ്ണൻ പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും, തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിച്ചതായും സ്വപ്ന ആരോപിച്ചിരുന്നു.

തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഈ മാന്യനോട് അഭ്യർഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താൻ കോടതിക്ക് മുന്നിൽ ഹാജരാക്കാമെന്നും സ്വപ്ന പറഞ്ഞു.

0 Comments

Leave a comment