കഠിനംകുളം: ചേരമാൻ തുരുത്ത്, എസ്.എസ്. മൻസിലിൽ ബാദുഷ - ഷീബ ദമ്പതികളുടെ മകൻ ബാസിത് (10) നെയാണ് കാണാതായത്. കണിയാപുരം ഗവൺമെൻറ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെ തൊട്ടടുത്തുള്ള ബന്ധു വീട്ടിൽ പോയതാണ്. തുടർന്ന് കാണാതാവുകയായിരുന്നു. വിവരം ലഭിക്കുന്നവർ 86067 67670 എന്ന നമ്പറിൽ ബന്ധപ്പെടുക
തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ ചാന്നാങ്കര ജന്മി മുക്കിലുള്ള കൂട്ടുകാരൻറ വീട്ടിലെത്തിയതായും അവിടെനിന്നും ഭക്ഷണം കഴിച്ച ശേഷം 2:45 - ഓടെ വീട്ടുകാർ പള്ളിനടയിൽ എത്തിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പോലീസും ബന്ധുക്കളും അന്വേഷണം നടത്തി വരുന്നുണ്ട് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ഇന്ന് ഉച്ചയോടെയാണ് കാണാതായത്. വിവരം ലഭിക്കുന്നവർ 86067 67670 എന്ന നമ്പറിൽ ബന്ധപ്പെടുക





0 Comments