നെയ്യാറ്റിൻകര: കോളേജ് വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശി നവനീത് എസ് ഹരി (18) യെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നവനീത് സാധാരണപോലെ കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയെങ്കിലും പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല എന്നാണ് ബന്ധുക്കൾ നെയ്യാറ്റിൻകര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നവനീതിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9809089769 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു
ഒന്നാം വർഷ വിദ്യാർത്ഥിയായ നവനീത് സാധാരണപോലെ കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയെങ്കിലും പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല എന്നാണ് പറയുന്നത്





0 Comments