ദുബായ്: പ്രശസ്ത മലയാള വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (20) വിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്.
ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ് അവസാന പോസ്‌റ്റ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ് അവസാന പോസ്‌റ്റ്.





0 Comments