പെരുമാതുറ, തിരുവനന്തപുരം: കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ പെരുമാതുറയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജനറൽ ബോഡി യോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് (ശനിയാഴ്ച) വൈകിട്ട് 04:00 മണിക്ക് മാടൻവിളയിലെ തണൽ സെന്ററിൽ നടക്കും.
പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുമെന്നും എല്ലാ നാട്ടുകാരും യോഗത്തിലെത്തണമെന്നും ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ അറിയിച്ചു. പെരുമാതുറ തണലിന്റെ കീഴിൽ ഡയാലിസിസ് സെന്റർ, അഗതി മന്ദിരം, ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
തണൽ ജനറൽ ബോഡി യോഗയും ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് നടക്കും... എല്ലാ നാട്ടുകാരും യോഗത്തിലെത്തണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു





0 Comments