/uploads/news/news_മലയം_ദൈവസഭ_50_പേരുടെ_ഡയാലിസിസ്_ചികിത്സ_സ..._1709627213_554.jpg
CHARITY

മലയം ദൈവസഭ 50 പേരുടെ ഡയാലിസിസ് ചികിത്സ സഹായം ഏറ്റെടുത്തു


തിരുവനന്തപുരം: ഒരു ദശാബ്ദത്തിലേറെയായി സുവിശേഷ പ്രവർത്തനങ്ങൾ കൊണ്ടും മാനവ സേവനം കൊണ്ടും നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും പരിസരപ്രദേശത്തുമുള്ള ജനങ്ങൾക്ക് ഒരു ആശ്വാസമായി മാറിയത് മലയം ദൈവസഭയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും സേവനങ്ങളുമാണ്.

മലയത്ത് ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് മലയം ദൈവസഭ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. മാനുഷിക സേവനമെന്നത് ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ ഒരു ജാതിയുടെയോ അതിർ വരമ്പുകളിൽ ഒതുങ്ങുന്നതല്ല എന്നും സേവനം ചെയ്യാൻ നല്ലൊരു മനസ്സാണ് ആവശ്യമെന്നുള്ളതുമാണ്  പാസ്റ്റർ ജെറിൻ ചേരുവിളയുടെ അഭിപ്രായം. ഓരോ വർഷവും 100 കണക്കിന് വിദ്യാർഥികൾക്ക് പഠന സഹായങ്ങളും വിധവ സഹായങ്ങളും നടത്തിവരികയാണ്. എന്നാൽ സമൂഹ മനസാക്ഷിക്ക് തന്നെ  നിരക്കാത്ത വിധമുള്ള പ്രചാരണങ്ങളും ഭീഷണികളുമാണ്  അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾക്കെതിരെയും ഈയിടയായി നടക്കുന്നത്.

എന്നാൽ ഇതൊന്നും തന്നെ തങ്ങളുടെ പ്രവർത്തനങ്ങളെയോ  മാനുഷിക സഹായ മനോഭാവത്തെയോ   ബാധിക്കാതെ മാനുഷിക സേവനത്തിന്റെ പുതിയ തുറകളിലേക്ക് കാൽവെപ്പ് നടത്തുകയാണ് മലയം സഭയും കൂട്ടരും. 50 ഡയാലിസിസ് രോഗികളുടെ ചികിത്സാ സഹായം  ഏറ്റെടുത്തിരിക്കുകയാണ് മലയം ദൈവസഭ.  അർഹതപ്പെട്ടവർക്ക് സൗജന്യ മെഡിസിൻ വിതരണവും നടന്നുവരുന്നു. Giss ആശുപത്രിയുമായി ചേർന്നാണ് medical പ്രവർത്തനങ്ങൾ നടത്തുന്നത്.

മലയം ദൈവസഭ 50 പേരുടെ ഡയാലിസിസ് ചികിത്സ സഹായം ഏറ്റെടുത്തു

0 Comments

Leave a comment