/uploads/news/news_ഹെൽപ്പിംങ്_ഹാർട്സ്'_ജീവകാരുണ്യ_സംഘടനാ_വാ..._1712158902_6755.jpg
CHARITY

ഹെൽപ്പിംങ് ഹാർട്സ്' ജീവകാരുണ്യ സംഘടനാ വാർഷികവും ഓഫീസ് മന്ദിര ഉദ്ഘാടനവും


ശ്രീകാര്യം: തിരുവനന്തപുരം കേന്ദ്രമാക്കി  പ്രവർത്തിക്കുന്ന 'ഹെൽപ്പിംഗ് ഹാർട്സ്' എന്ന ചാരിറ്റി സംഘടനയുടെ എട്ടാം വാർഷികാഘോഷവും പുതിയ ഓഫീസ് മന്ദിരവും ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ. എ.സജീദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അർച്ചനാ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നണി ഗായിക ആശാ അജയ്, ചാരിറ്റി ഗ്രൂപ്പിൻ്റെ സ്ഥാപകൻ  പ്രതീഷ് കട്ടാക്കട, രക്ഷാധികാരി ശ്രീലത ടീച്ചർ എന്നിവർ പ്രസംഗിച്ചു. ചെമ്പഴന്തി അവുക്കുളം ഗാന്ധിനഗറിലാണ് പുതിയ ഓഫിസ് മന്ദിരം.

വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായവും, കിടപ്പുരോഗികൾക്ക് ആശുപത്രി കിടക്കയും, രോഗബാധിതർക്ക് ചികിത്സാ ധന സഹായവും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവർക്കുള്ള  സ്നേഹോപഹാരം പിന്നണി ഗായിക ആശാ അജയ് സമ്മാനിച്ചു.

ചിത്രം: ഹെൽപ്പിംഗ് ഹാർട്സ്' എന്ന  ചാരിറ്റി സംഘടനയുടെ എട്ടാം വാർഷികാഘോഷവും പുതിയ ഓഫീസ് മന്ദിരവും   ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.എ.സജീദ് ഉദ്ഘാടനം ചെയ്യുന്നു.

വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മൂന്ന് നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായവും, കിടപ്പുരോഗികൾക്ക് ആശുപത്രി കിടക്കയും, രോഗബാധിതർക്ക് ചികിത്സാ ധന സഹായവും വിതരണം ചെയ്തു

0 Comments

Leave a comment