https://kazhakuttom.net/images/news/news.jpg
Corona

ആനാട്ടെ കോവിഡ് രോഗി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി


ആനാട്: കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു മെഡിക്കൽ കോളേജ് ആശുപത്രികൾ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് ആനാട് സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തിയത്. ബസിൽ യാത്ര ചെയ്താണ് ഇയാൾ ആനാടെത്തിയത്. എന്നാൽ വീട്ടിലേക്ക് എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി. ആനാട് പഞ്ചായത്തു പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിലുള്ള ഇടപെടലിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

ആനാട്ടെ കോവിഡ് രോഗി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു വീട്ടിലെത്തി

0 Comments

Leave a comment