/uploads/news/1570-IMG-20200325-WA0020.jpg
Corona

കോവിഡ് ബാധിച്ചയാൾ ചായ കുടിച്ച വെഞ്ഞാറമൂട്ടിലെ കട കണ്ടെത്തി


വെഞ്ഞാറമൂട്: പത്തനംത്തിട്ടയിൽ കോവിഡ് ബാധിച്ചയാൾ ചായ കുടിച്ച വെഞ്ഞാറമൂട്ടിലെ കട കണ്ടെത്തി. കീഴായിക്കോണം മുത്താരമ്മൻ കോവിലിന് എതിർവശത്തു പ്രവർത്തിക്കുന്ന സിറ്റി തട്ടുകട എന്ന കടയിൽ നിന്നാണ് 19-ാം തീയതി രാവിലെ ഇയാൾ ചായ കുടിച്ചത്. രോഗ ബാധിതനായ ഇയാൾ കാറിൽ നിന്നും ഇറങ്ങാതെ ഡ്രൈവർ ചായ വാങ്ങി കൊടുക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും ഈ സമയങ്ങളിൽ ചായ കുടിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്.എസ് കുറുപ്പ് പറഞ്ഞു.

കോവിഡ് ബാധിച്ചയാൾ ചായ കുടിച്ച വെഞ്ഞാറമൂട്ടിലെ കട കണ്ടെത്തി

0 Comments

Leave a comment