മംഗലപുരം: കൊറോണ ബാധ വ്യാപനം പ്രതിരോധത്തിനായി മംഗലപുരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ച സാനിറ്റൈസർ പഞ്ചായത്തിന് കൈമാറി. കൊറോണ വൈറസ് വ്യാപനം അധികരിച്ചു കൊണ്ടിരിക്കെ വൈറസിൻ്റെ സമൂഹ വ്യാപനത്തെ പ്രതിരോധിക്കാൻ അത്യാവശ്യം വേണ്ട സാനിറ്റൈസർ - വിപണിയിൽ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സാനിറ്റൈസർ നിർമ്മിച്ചു പഞ്ചായത്തിന് നൽകിയത്. ഡി.വൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് എസ്.സുധീഷ് ലാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് സാനിറ്റൈസർ നൽകി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർമാൻ എസ്.ജയ, സെക്രട്ടറി ജി.എൻ.ഹരികുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിധീഷ്, കഠിനംകുളം മേഖല സെക്രട്ടറി നിഷാദ്, റവിൻ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിന് സാനിറ്റൈസർ നൽകി ഡി.വൈ.എഫ്.ഐ





0 Comments