/uploads/news/1643-IMG-20200405-WA0125.jpg
Corona

മനം നിറഞ്ഞ് മംഗലപുരത്തെ അതിഥി സംസ്ഥാന തൊഴിലാളികൾ


<p>&nbsp;മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ അതിഥി സംസ്ഥാന തൊഴിലാളികൾ പൂർണ സംതൃപ്തിയിൽ ആണ്. കോവിഡ് 19&nbsp; രോഗബാധയുണ്ടായതിനു ശേഷം രാജ്യം ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഏറ്റവും ദുരിതത്തിലായത് അതിഥി സംസ്ഥാന തൊഴിലാളികളാണ്. ഒന്നോ രണ്ടോ ദിവസത്തെ ഭക്ഷണ ധാന്യങ്ങൾ മാത്രമുണ്ടായിരുന്ന അവർക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണമായിരുന്നു എല്ലാ പേർക്കും ഭക്ഷണം എത്തിക്കാനുള്ള നടപടി. സംസ്ഥാനത്ത് ആദ്യമായി പദ്ധതി ആസൂത്രണത്തിൽ തുക വകയിരുത്തിയ മംഗലപുരം ഗ്രാമ പഞ്ചായത്ത് അതിഥി സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും കലോത്സവങ്ങളും നടത്തി വരുകയാണ്. കഴിഞ്ഞ നാലു വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയിലൂടെ അതിഥി സംസ്ഥാന സൗഹൃദ ഗ്രാമപഞ്ചായത്താണ് മംഗലപുരം. 24 ക്യാമ്പുകളിലായി ഇപ്പോൾ 315 പേരാണ് താമസിക്കുന്നത്. അവർക്കു മുഴുവൻ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി നല്കി വരുകയാണ് ഗ്രാമ പഞ്ചായത്ത്&zwnj;. അവർക്കു വേണ്ട ആരോഗ്യ പരിപാലനവും ഭക്ഷണവും മറ്റു കാര്യങ്ങളും ആവശ്യാനുസരണം യഥാസമയങ്ങളിൽ തന്നെ എത്തിക്കുമെന്ന്&zwnj; പ്രസിഡണ്ട്&zwnj; വേങ്ങോട് മധു അറിയിച്ചു.</p>

മനം നിറഞ്ഞ് മംഗലപുരത്തെ അതിഥി സംസ്ഥാന തൊഴിലാളികൾ

0 Comments

Leave a comment