തിരുവനന്തപുരം: റിമാൻഡിലാവുന്നവരുടെ സ്രവ പരിശോധന വർക്കല താലൂക്കാശുപത്രിയിൽ നടത്തുമെന്ന് ഡി.എം.ഒ ഡോ. പ്രീത പി.പി അറിയിച്ചു. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റിമാൻഡിൽ ആകുന്നവരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. സ്രവംപരിശോധനയ്ക്ക് അയച്ച ശേഷം പരിശോധനാ ഫലം വരുന്നതു വരെ വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ ക്വാറന്റൈൻ സെന്ററിൽ ഇവരെ താമസിപ്പിക്കും.
റിമാന്റിലുള്ളവരുടെ സ്രവ പരിശോധന വർക്കല താലൂക്കാശുപത്രിയിൽ നടത്തുമെന്ന് ഡി.എം.ഒ.





0 Comments