/uploads/news/2611-IMG_20211230_150801.jpg
Corona

സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഇന്ന് 10 മണി മുതല്‍.


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് രാത്രി 10 മുതൽ നിലവിൽ വരും. ജനുവരി രണ്ടുവരെ രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകളടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദേശം.ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തുന്ന മത, സാമൂഹിക,രാഷ്ട്രീയ കൂടിച്ചേരലുകൾക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി മാത്രമായി പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നും നിർദേശമുണ്ട്. ദേവാലയങ്ങൾക്ക് പുറമെ ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിലും രാത്രി 10 ന് ശേഷം ആൾക്കൂട്ടം അനുവദിക്കില്ല. കടകളെല്ലാം 10 മണിക്ക് അടയ്ക്കണം.ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയയിടങ്ങളിലും നിയന്ത്രണമുണ്ടാകും. പുതുവത്സരാഘോഷങ്ങളും രാത്രി 10നുശേഷം അനുവദിക്കില്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും ജനുവരി രണ്ടിന് ശേഷവും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഇന്ന് 10 മണി മുതല്‍.

0 Comments

Leave a comment