/uploads/news/2093-IMG_20210728_124437.jpg
Corona

അഞ്ചു ലക്ഷം കൊവിഷീൽഡ്‌ വാക്‌സിൻ ഇന്നെത്തും.നാളെ മുതൽ വാക്‌സിനേഷൻ തുടങ്ങിയേക്കും


തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ ഇന്ന് കൊച്ചിയിലെത്തുമെന്ന് റിപ്പോർട്ട്. നാളെ മുതൽ ഓരോ ജില്ലകളിലേക്കുമുള്ള വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവാക്സിനും തീർന്നിരിക്കുകയാണ്. അതിനാൽ ഇന്നും സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടാകില്ല. രണ്ട് ദിവസമായി കുത്തിവയ്പ്പ് പൂർണമായും നിർത്തി വച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസുകളായിരിക്കും നല്കുക.ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്സിനേഷൻ ഉള്ളത്. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. ഓണത്തിന് മുൻപ് കൂടുതൽ വാക്സിൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.

അഞ്ചു ലക്ഷം കൊവിഷീൽഡ്‌ വാക്‌സിൻ ഇന്നെത്തും.നാളെ മുതൽ വാക്‌സിനേഷൻ തുടങ്ങിയേക്കും

0 Comments

Leave a comment