കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അതിഥി സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ തൊഴിലാളികൾ കൂട്ടത്തോടെ വിവിധ ക്യാമ്പുകളിൽ താമസിക്കുകയാണ്. അവർക്കു വേണ്ട എല്ലാ മുൻകരുതൽ നടപടികളും പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തി വരുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർ മാരായ കെ.എസ്. അജിത് കുമാർ, വി.അജികുമാർ, എം.ഷാനവാസ്, സി.ജയ്മോൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിലേഷ്, വികാസ്, ദിവ്യാ എന്നിവർ പങ്കെടുത്തു.
അതിഥി സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാപ്





0 Comments