കഠിനംകുളം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും മാസ്ക് ധരിക്കൽ സാമൂഹ്യ പ്രതിബദ്ധത ക്യാമ്പയിൻ നടത്തുന്നു. ഇന്ന് (21) വ്യാഴാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ പ്രസിഡൻറ് പി.ഫെലിക്സ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, വാർഡ് തല സമിതി തുടങ്ങിയവർ ചേർന്ന് അതാത് വാർഡുകളിൽ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കും. ബോധവൽക്കരണത്തിനൊപ്പം ആവശ്യക്കാർക്ക് മാസ്ക് നൽകും. ഇതിനോടകം മുപ്പത്തി അയ്യായിരം മാസ്കുകൾ പഞ്ചായത്ത് വഴി വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ വ്യക്തികളും സംഘടനകളും മാസ്കുകൾ നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സാനിട്ടൈസർ ലഭ്യമാക്കുകയും ആരോഗ്യ പ്രവർത്തകർക്ക് ഗ്ലൗസ്സ് നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ വാർഡുകളിലും സ്ഥാപനങ്ങളിലും പനി പരിശോധിക്കുന്നതിനുള്ള 43 ഇൻഫ്രാറെഡ് തെർമോ സ്കാനർ വാങ്ങി നൽകിയിട്ടുണ്ട്. അവ ഉപയോഗിച്ച് 21 ന് മാസ്ക് സംബന്ധിച്ച ബോധവൽക്കരണത്തിനൊപ്പം പഞ്ചായത്തിലെ എല്ലാ ആൾക്കാർക്കും പനി പരിശോധനയും നടത്തും.
കഠിനംകുളം പഞ്ചായത്തിൽ മാസ്ക് ക്യാമ്പയിൻ





0 Comments