/uploads/news/2088-IMG_20210724_223402.jpg
Corona

കോവിഡ്‌ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പുതിയ ആക്ഷൻ പ്ലാനുമായി പോലീസ്.


തിരുവനന്തപുരം. കോവിഡ് നിയന്ത്രണങ്ങൾക്ക് പുതിയ ആക്ഷൻ പ്ലാനുമായി കേരളാ പൊലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മിഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കായിരിക്കും. ഡി ജി പി അനിൽ കാന്ത് ഇതു സംബന്ധിച്ച നിർദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും കൈമാറി.കണ്ടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൈക്രോ കണ്ടൈൻമെന്റ് സോൺ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.ഡി- വിഭാഗത്തിൽപ്പെട്ട മേഖലകളിൽ മൊബൈൽ പട്രോളിംഗും നടന്നുള്ള പട്രോളിഗും ശക്തിപ്പെടുത്തും. സി- വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കാനും നിർദേശിച്ചിട്ടുണ്ട്.വിവാഹമടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ എസ്പി മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നിലവിലുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കും.

കോവിഡ്‌ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ പുതിയ ആക്ഷൻ പ്ലാനുമായി പോലീസ്.

0 Comments

Leave a comment