ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ കൊവിഡ് 19 ന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിനുമായി ഒരു മെഡിക്കൽ സർവീസ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. വിവിധ വകുപ്പുകളിലെ സർക്കാർ ഡോക്ടർമാരാണ് മെഡിക്കൽ ഡെസ്ക്കിൽ പ്രവർത്തിക്കുന്നത്. മണ്ഡലത്തിലെ അഴൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഠിനംകുളം, മുദാക്കൽ, കിഴുവിലം, മംഗലപുരം എന്നീ പഞ്ചായത്തുകളിലെ കൊറോണ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുക, ക്വാറൻ്റയിൻ കാരണമുള്ള മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക, ലോക്ക് ഡൗൺ കാരണം ചികിത്സയും മരുന്നും ലഭ്യമാകാത്തവർക്ക് നിർദ്ദേശങ്ങൾ നൽകുക, ഇപ്പോൾ പഞ്ചായത്തുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൻ്റെ വിവരങ്ങൾ അന്വേഷിക്കുന്നതോടൊപ്പം കൂടുതൽ അനിവാര്യമായ പ്രവർത്തനങ്ങൾ വിവിധ മേഖലകളിലേക്ക് വർദ്ധിപ്പിക്കുക, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലേയും ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾക്കായാണ് ചിറയിൻകീഴ് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മെഡിക്കൽ സർവ്വീസ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു. ഹെൽപ്പ് ഡെസ്കിൽ വിളിക്കുന്നവർക്ക് മോഡേൺ , ആയുർവേദ മെഡിസിൻ വിഭാഗങ്ങളിലെ സർക്കാർ ഡോക്ടർമാർ ഉപദേശങ്ങൾ നൽകും. ഇതിനായി റീജിയണൽ ക്യാൻസർ സെന്റർ സൂപ്രണ്ട് ഡോ.സജീദ് (94470 41690), ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന (94463 09282), പെരുമാതുറ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.ദീപക് (99477 92299), ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ (94479 63481), ചിറയിൻകീഴ് കൊറോണ സെൽ നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു (94471 64644), അഴൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.പദ്മ പ്രസാദ് (85471 89859), ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മാനസികരോഗ വിദഗ്ദ്ധ ഡോ.ജിസ്മി (97462 07155) എന്നിവരുടെ ഒരു പാനൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 94465 57571, 98473 11660 (ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ്) 94464 84420 (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) എന്നീ നമ്പറുകളിൽ വിളിക്കുന്നവർക്ക് ഏത് വിഭാഗം ഡോക്ടറുടെ സേവനമാണ് ആവശ്യമെന്ന് നിർദ്ദേശങ്ങൾ നൽകും.
ചിറയിൻകീഴ് നിയോജക മണ്ഡലത്തിന് മെഡിക്കൽ സർവ്വീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു





0 Comments