/uploads/news/1694-IMG_20200416_223411.jpg
Corona

നിരീക്ഷണത്തിൽ ആരുമില്ല. മംഗലപുരത്ത് നാളെ (വെള്ളി) ദീപം തെളിക്കും


മംഗലപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിന്റെ നിർദ്ദേശാനുസരണം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നിരീക്ഷണത്തിൽ ആയിരുന്ന 244 പേരും ക്വോറന്റൈനിൽ നിന്നും പുറത്തായി. ബ്രിട്ടൻ, അമേരിക്ക, യു.എ.ഇ, ചൈനയിലെ വുഹാനിൽ നിന്നടക്കമുള്ളവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ചേർന്ന 224 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇനി ആരും നിരീക്ഷണത്തിൽ ഇല്ല. മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെയും മംഗലപുരം പോലീസിൻെറയും പഞ്ചായത്ത് ജീവനക്കാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെയും മേൽനോട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ആശാ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടും കോവിഡ് 19 മഹാമാരിക്ക് എതിരെ സ്തുത്യർഹമായ പ്രതിരോധത്തിലേർപ്പെട്ട ലോക ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും നാളെ (വെള്ളി) മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രാത്രി 7 മണിക്ക് ദീപം തെളിയിക്കുമെന്ന് പ്രസിഡൻ്റ് വേങ്ങോട് മധു അറിയിച്ചു. നാളെ മുതൽ സംസ്ഥാനത്തെ മറ്റു ആറു ജില്ലകളിൽ നിന്നും പുറത്തു നിന്നു വരുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുമെന്നു മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി അറിയിച്ചു.

നിരീക്ഷണത്തിൽ ആരുമില്ല. മംഗലപുരത്ത് നാളെ (വെള്ളി) ദീപം തെളിക്കും

0 Comments

Leave a comment