പോത്തൻകോട്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പോത്തൻകോട് ജില്ലാ ഭരണകൂടവും, പഞ്ചായത്തും, ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി. പോത്തൻകോട് എസ്.ഐ അജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന അടക്കം കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ മരിക്കുകയും കഴിഞ്ഞ ദിവസം ഒരാൾക്കു കൂടി രോഗം സ്ഥിതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ ഒരാൾ സ്വദേശി മരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് 3 ദിവസം പൂർണമായും അടയ്ക്കാനുള്ള ഉത്തരവ് പിൻവലിക്കുകയും സാധാരണ ലോക്ക് ഡൗൺ തുടരുകയും ചെയ്യും. രാവിലെ 7 മണി മുതൽ 5 മണി വരെ അവശ്യ സാധനങ്ങൾക്ക് ജനങ്ങൾക്ക് തടസമില്ല. റേഷൻ കടകൾ പ്രവർത്തക്കും. പോത്തൻകോട്, ചെറുവള്ളി സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 22ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇയാൾക്ക് മറ്റൊരാളുടെ സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. നേരത്തേ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളയാളുടെ ഒപ്പം വിമാനത്തിൽ വന്നതാണ്. അദ്ദേഹത്തിന്റെ പ്രഥമ കോൺട്രാക്ട് ലിസ്റ്റിൽ ഏർപ്പെട്ടിരുന്നു. എന്നാൽ രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇയാൾ വീട്ടിൽ നിരീക്ഷണത്തിലുമായിരുന്നു. ഇയാളെ ഇപ്പോൾ മെഡിക്കൽ കോളേജ് ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോത്തൻകോട് പരിശോധന കർശനമാക്കി





0 Comments