പോത്തൻകോട്: വെമ്പായം പഞ്ചായത്തിൽ പോത്തൻകോട്, നന്നാട്ടുകാവ് മുസ്ലിം ജമാഅത്തിന് സമീപം എഴുന്നൂറോളം അതിഥി തൊഴിലാളികൾക്കാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. പോത്തൻകോട് പോലീസ് സ്റ്റേഷനിലെ എസ്.ഐയും, സർക്കിൾ ഇൻസ്പെക്ടർ ഡി.ഗോപി, മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭക്ഷ്യവസ്തുക്കൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചത്. എസ്.പി ബി.അശോകൻ, പോത്തൻകോട് എസ്.ഐ അജീഷ്.പി.എസ് എന്നിവർ ചേർന്ന് കൈമാറി. രണ്ടു ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ആണ് എത്തിച്ചതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്നും പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു.
പോത്തൻകോട് പോലീസ് എഴുന്നൂറോളം അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു





0 Comments