https://kazhakuttom.net/images/news/news.jpg
Corona

രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു


കാസർകോട്: രോഗ ലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. കാസർകോട് സ്വദേശികളായ 7 പേർക്കാണ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബൈയിലെ നൈഫിൽ നിന്നും എത്തിയവരാണ് ഇവർ. വിദേശത്തു നിന്നും എത്തിയതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ രോഗം കണ്ടെത്തിയത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ ശേഷി കൂടുതൽ ഉള്ളതു കൊണ്ടാകാം ഇവർ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു

0 Comments

Leave a comment