തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കാൻ സാധ്യതയുള്ളു. സർക്കാർ നിയമിച്ച കർമ്മ സമിതി നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങൾ നീക്കുന്നതിന് തീരുമാനമുണ്ടാവുന്നത്. ഹോട്ട്സ്പോട്ടായി കണ്ടെത്താത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക നമ്പർ സംവിധാനത്തിൽ ഓരോ ദിവസവും വാഹനങ്ങളുടെ ഗതാഗതം ക്രമീകരിക്കുക, തുടങ്ങി നിരവധി ശുപാർശകളാണ് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി മാത്രം





0 Comments