ഡൽഹി: അയൽവാസിയുടെ കാറിന് തീയിട്ട യുവാവ് അറസ്റ്റിൽ. ശനിയാഴ്ച രാത്രി ഡൽഹിയിലായിരുന്നു സംഭവം ഉണ്ടായത്. കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവ് കാറിന് തീയിട്ടത്.സുഹൃത്തുക്കളുമായെത്തി വാഹനത്തിന് തീവെച്ച ശേഷം രക്ഷപ്പെട്ട യുവാവിനെയും സംഘത്തെയും 600 കിലോമീറ്ററോളം പിന്തുടർന്ന് ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. രാഹുൽ ഭാസിൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്.
അയൽവാസിയായ രജ്നീത് ചൗഹാനുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തകർക്കമാണ് സംഭവത്തിന് പിന്നിൽ. രാഹുൽ അയൽവാസിയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരമൊരു തർക്കത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി കാറിന് തീയിട്ടത്. എന്നാൽ ഇതെല്ലാം പരിസരത്തെ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞു.
അയൽവാസിയുടെ കാറിന് തീയിട്ട യുവാവ് അറസ്റ്റിൽ





0 Comments