കഴക്കൂട്ടം: ആമ്പല്ലൂർ പാടശേഖരത്തിൽ നെൽകൃഷിക്കായി കൊണ്ടു വന്ന 2 ട്രാക്ടറുകളിലെ ബാറ്ററികൾ മോഷണം പോയതായി പരാതി. ഒരാഴ്ചയായി പാടം ഉഴുതു കൊണ്ടിരിക്കുകയായിരുന്നു. പണി കഴിഞ്ഞ ശേഷം രാത്രി റോഡിനോട് ചേർന്നുള്ള പാടത്തിന് സമീപമാണ് ട്രാക്ടർ ഇട്ടിരിക്കുന്നത്. ഇന്നലെ രാവിലെ ജീവനക്കാർ വന്നപ്പോൾ ബാറ്ററി ഇളക്കി മാറ്റിയതായി കാണുകയായിരുന്നു. കഴക്കൂട്ടം അഗ്രോ സർവീസ് സെന്ററാണ് കഴക്കൂട്ടം പോലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയത്. കാലങ്ങളായി ആമ്പല്ലൂരിൽ തരിശായി കിടന്ന പാടശേഖരം കൃഷിക്ക് ഉപയോഗിക്കുന്നതിനെ ചൊല്ലി പാടശേഖര സമിതിയും ഭൂഉടമകളും തമ്മിൽ നേരത്തെ തർക്കം നില നിന്നിരുന്നു.
ആമ്പല്ലൂർ പാടശേഖരത്തിൽ കൃഷിക്കായി കൊണ്ടു വന്ന ട്രാക്ടറുകളിലെ ബാറ്ററികൾ മോഷണം പോയതായി പരാതി





0 Comments