ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതികൾ പിടിയിലായി. മുദാക്കൽ ചെമ്പൂര് കാവുവിള രാജീവ് ഭവനിൽ ശ്രീരാജ് (19) കടുവയിൽ രാമച്ചം വിള ശ്രീജ ഭവനിൽ പക്രു എന്ന് വിളിക്കുന്ന ആകാശ് (20) എന്നിവരെയും മോഷണ ബൈക്കുകൾ കൃത്രിമം നടത്തി ഈ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന പ്രതികളുടെ സഹായികളായ കീഴാറ്റിങ്ങൽ മണനാക്ക് ഷാജി മൻസിലിൽ ആസിഫ് (19) ഇടയ്ക്കോട് പതിനെട്ടാം മൈൽ മധുവിന് വീട്ടിൽ ഫസിൽ (2O) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ട്ടിച്ച ബൈക്കുകൾ നമ്പറും രൂപവും മാറ്റി കറങ്ങി നടക്കുന്നതിനിടെ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. കടയ്ക്കാവൂർ കട്ടുമോൻ വിഷ്ണുപ്രിയ ഭവനിൽ പുഷ്പാകരന്റെ മകൻ അഭിയുടെയും മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരവെ ആറ്റിങ്ങൽ പോലീസ് വാഹന പരിശോധനയിൽ നമ്പർ ഉൾപ്പെടെ രൂപമാറ്റം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും. ആറ്റിങ്ങൽ ഐ എസ് എച്ച് ഒ വി.ദിപിൻ, എസ്.ഐ ശ്യാം.എം.ജി, എ.എസ്.ഐ വി.എസ്.പ്രദീപ് എസ്.പി.ഒമാരായ അജി, സവാദ്ഖാൻ, താജുദ്ദീൻ, സി.പി.ഒമാരായ അജി, സവാദ്ഖാൻ, അനീഷ്, ലിബിൻ, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ആറ്റിങ്ങലിൽ നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ





0 Comments