/uploads/news/876-IMG-20190817-WA0121.jpg
Crime

ആറ്റിങ്ങൽ കെ.എസ്.ബി.സിയിലെ മദ്യ ലോറികളിൽ നിന്നും മദ്യം മോഷ്ടിച്ച 2 പ്രതികൾ അറസ്റ്റിൽ


ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ബി.സിയിൽ നിന്നും മദ്യം കൊണ്ടു വരുന്ന ലോറികളിൽ നിന്നും മദ്യം മോഷ്ടിച്ച 2 പ്രതികളെ അറസ്റ്റു ചെയ്തു. തൃശൂർ, പീച്ചിയിൽ പയ്യാനം കോളനിക്ക് സമീപം തെങ്ങും തോട്ടത്തിൽ വീട്ടിൽ ജയിസ്സ് (28), തൃശൂർ പീച്ചിയിൽ പയ്യാനം സുബ്രഹ്മണ്യം കോവിലിന് സമീപം മുളയിൽ ഹൗസ് നിതിൻ (27) എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.ബി.സിയിൽ നിന്നും മദ്യം കൊണ്ടു വരുന്ന ലോറികളിൽ നിന്നും മദ്യം മോഷണം പോകുന്നുവെന്ന് ആറ്റിങ്ങൽ പോലീസിനു ലഭിച്ച പരാതിയെത്തുടർന്ന് ആറ്റിങ്ങൽ കെ.എസ്.ബി.സി പരിസരത്ത് പോലീസ് സ്ഥിരമായി നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. കെ.എസ്.ബി.സിയിൽ ലോഡുമായി വന്ന വളക്കാട് കോളൂർ ഹൗസിൽ സുകുമാരന്റെ മകനും ലോറി ഉടമയുമായ ബാബു.എ.ജിയാണ് പരാതി നൽകിയത്. ഇയാളുടെ ലോറിയിൽ നിന്നും ടാർപ്പ മാറ്റി മദ്യം മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ ശ്യാം.എം.ജി, സലീം, എ.എസ്.ഐ വി.എസ്.പ്രദീപ്, സി.പി.ഒമാരായ ശരത് കുമാർ, ഷിനോദ്, സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ആറ്റിങ്ങൽ കെ.എസ്.ബി.സിയിലെ മദ്യ ലോറികളിൽ നിന്നും മദ്യം മോഷ്ടിച്ച 2 പ്രതികൾ അറസ്റ്റിൽ

0 Comments

Leave a comment