കഴക്കൂട്ടം: എ.ടി.എമ്മിൽ പണമില്ലാത്തതിന് കൗണ്ടറിൽ മൂത്രമൊഴിച്ച് പ്രതിഷേധം. ഗ്രാമീണ ബാങ്കിന്റെ കണിയാപുരം ശാഖയ്ക്ക് സമീപത്തെ എ.ടി.എം കൗണ്ടറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ബാങ്ക് മാനേജർ എത്തിയപ്പോഴാണ് എ.ടി.എം കേടുപാടു വരുത്തിയിരിക്കുന്നതായും മൂത്രമൊഴിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ മദ്യലഹരിയിലാണെന്ന് വ്യക്തമായി. ബാങ്ക് മാനേജർ മംഗലാപുരം പോലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ പിടികൂടുമെന്ന് മംഗലപുരം പോലീസ് അറിയിച്ചു.
എ.ടി.എമ്മിൽ പണമില്ലാത്തതിന് കൗണ്ടറിൽ മൂത്രമൊഴിച്ച് പ്രതിഷേധം





0 Comments