/uploads/news/486-IMG_20190502_200233.jpg
Crime

ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് കഴക്കൂട്ടത്ത് പിടിയിൽ


കഴക്കൂട്ടം: ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് അറസ്റ്റിലായി. ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് തുമ്പ പൊലീസ് പിടിയിലായത്. കഴക്കൂട്ടത്തെ കരിമണലിലുള്ള ഫ്ലാറ്റിൽ വച്ചാണ് കഴിഞ്ഞമാസം 27 ന് വിജയ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഫ്ലാറ്റിൽ നടത്തിയ അവധിക്കാല ചിത്ര രചനാ ക്ലാസിനെത്തിയതായിരുന്നു കുട്ടി. വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന വിജയ് മുറിവിൽ മരുന്ന് പുരട്ടാൻ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതിയെ സമീപിക്കുകയും സമിതി നടത്തിയ കൗൺസിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് തുമ്പ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ദൃശ്യങ്ങളെടുക്കുന്നതിൽ നിന്ന് പൊലീസ് മാധ്യമങ്ങളെ വിലക്കി. പ്രതിയായ വിജയ് ടെക്നോപാർക്കിലെ ടൂൺസ് അനിമേഷൻ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ യുവാവ് കഴക്കൂട്ടത്ത് പിടിയിൽ

0 Comments

Leave a comment