വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഓട്ടോറിക്ഷയിൽ വിൽപന നടത്തിയ വിദേശ മദ്യം പിടികൂടി. നെടുമങ്ങാട് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെഞ്ഞാറമൂട് മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും കെ.എൽ 21എഫ് 2674 നമ്പർ ഓട്ടോയിൽ വച്ച് വിദേശമദ്യം വിൽപന നടത്തുകയായിരുന്ന ഇടത്തറ സ്വദേശിയായ ജയനെ അറസ്റ്റു ചെയ്തത്. അബ്കാരി നിയമ പ്രകാരം കേസെടുത്തു. പരിശോധനയിൽ പി.ഒ അനിൽകുമാർ, സിഇഒമാരായ ബിജു, പ്രശാന്ത്, ഗോപകുമാർ, സജികുമാർ, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.
ഓട്ടോറിക്ഷയിൽ വിൽപന നടത്തിയ വിദേശ മദ്യം പിടികൂടി





0 Comments