/uploads/news/976-IMG-20190919-WA0044.jpg
Crime

ഓട്ടോ റിക്ഷാഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസ്സിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ


ആറ്റിങ്ങൽ: ഓട്ടോ റിക്ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസ്സിലെ മൂന്ന് പ്രതികൾ അറസ്റ്റിലായി. മുദാക്കൽ, കരിക്കകം, സജിത്ത് ഭവനിൽ സജിത് (26) കൊച്ചിടിയൻ വാസു എന്ന് വിളിക്കുന്ന അയിലം, വിഷ്ണു വിലാസത്തിൽ വിഷ്ണു (27) അവനവൻചേരി ഇളമ്പ വിജയ കുമാരൻ നായർ (42) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് വൈകുന്നേരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ദിലീപ് എന്നയാളുടെ ഓട്ടോറിക്ഷ വിളിച്ച് യാത്ര പോവുകയും തുടർന്ന് അയിലം ഇടത്തി മൺ ജംഗ്ഷന് സമീപം വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും പിടിച്ചു പറിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും തുടർന്ന്ആ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരന്റെ നിർദ്ദേശാനുസരണം പോലീസ് ഇൻസ്പെക്ടർ വി.വി.ദിപിൻ, എസ്.ഐ.സനൂജ്, സി.പി.ഒമാരായ ഷിജു, അജി, ലിബിൻ, സിയാദ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഓട്ടോ റിക്ഷാഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസ്സിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ

0 Comments

Leave a comment