https://kazhakuttom.net/images/news/news.jpg
Crime

കട കുത്തിത്തുറന്ന് മോഷണം. തടയാൻ ശ്രമിച്ച കടയുടമക്ക് വേട്ടേറ്റു.


കഠിനംകുളം: കട കുത്തിത്തുറന്ന് മോഷണം നടത്തുകയുമായിരുന്ന മോഷ്ടാവിനെ തടയാൻ ശ്രമിച്ച കടയുടമക്ക് വെട്ടേറ്റു. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ആറ്റരികത്ത് വീട്ടിൽ നൗഷാദി(44)നാണ് വെട്ടേറ്റത്. വീടിന് സമീപത്തു പെട്ടിക്കട നടത്തുകയാണ് നൗഷാദ്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിക്കാണ് സംഭവം. പാർവ്വതി പുത്തനാറിനോട് ചേർന്നുള്ള നൗഷാദിന്റെ വീടിന് സമീപത്തുള്ള പെട്ടിക്കട കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മോഷണം നടത്തവേ നൗഷാദ് ഉറക്കത്തിൽ നിന്നും ഉണരുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മോഷ്ടാവ് കൈയ്യിൽ കരുതിയിരുന്ന വെട്ട് കത്തി കൊണ്ട് നൗഷാദിനെ വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു പരിക്കേറ്റ നൗഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൗഷാദിന്റെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിസരവാസികളുമെത്തിയതോടെ പ്രതി ഇരുട്ടിന്റെ മറവിൽ രക്ഷപെടുകയായിരുന്നു എന്ന് കഠിനംകുളം പോലീസ് അറിയിച്ചു. മോഷ്ടാവ് ഷർട്ട് ഇടാതെയാണ് കടക്കുള്ളിൽ കടന്നതെന്ന് വെട്ടേറ്റ നൗഷാദ് പറഞ്ഞു. കടക്ക് വേണ്ടത്ര സുരക്ഷിതത്വം ഇല്ലാത്തതിനാൽ രാത്രി നൗഷാദ് കടക്കുളളിലാണ് ഉറക്കം. കടയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപാ നഷ്ട്ടപെട്ടതായി നൗഷാദ് പോലീസിനോട് പറഞ്ഞു. സമീപത്തെ വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിലെ   ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.

കട കുത്തിത്തുറന്ന് മോഷണം. തടയാൻ ശ്രമിച്ച കടയുടമക്ക് വേട്ടേറ്റു.

0 Comments

Leave a comment