കഴക്കൂട്ടം: തിരുവനന്തപുരം കഠിനംകുളത്ത് ഇന്നലെ പട്ടാപ്പകൽ കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടർ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം പ്രതി സ്കൂട്ടറുമായിട്ടാണ് രക്ഷപ്പെട്ടിരുന്നത്. പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറയുന്നു.
നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കായംകുളം സ്വദേശി ആതിര (30) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഠിനംകുളം, വടക്കേവിള പാടിയ്ക്ക വിളാകം ഭരണിക്കാട് ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആണ് ആതിര.

രാജീവ് ക്ഷേത്രപൂജ കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കഴുത്തിന് കുത്തേറ്റു മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്കൂട്ടറും വീട്ടിൽ കാണാനില്ലായിരുന്നു. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. 8.30ന് ആതിര നാലാം ക്ലാസ്സിൽ പഠിക്കുന്ന മകനെ സ്കൂളിലയയ്ക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തെരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.
ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് കഠിനംകുളം പൊലീസ് തിരച്ചിൽ നടത്തുന്നത്. യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.





0 Comments