https://kazhakuttom.net/images/news/news.jpg
Crime

കരിച്ചാറ കടവിൽ കക്കൂസ് മാലിന്യവുമായെത്തിയ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു


കഴക്കൂട്ടം: കണിയാപുരം കരിച്ചാറ കടവിൽ കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിലേൽപ്പിച്ചു. ടാങ്കർ ലോറിയുടെ ഡ്രൈവർ എറണാകുളം മരട് കുണ്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മൂലേപ്പടി വീട്ടിൽ ശരത് (24), ക്ലീനർ തൃശൂർ തളിക്കുളം നാട്ടിക എസ്.എൻ കോളജിനു സമീപം മേലേചരിവു വീട്ടിൽ സൂരജ് (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ 1.30 തോടെയാണ് സംഭവം. മൈതാനിയിലെ ഫ്ലാറ്റിൽ നിന്നും ടാങ്കർ ലോറിയിൽ ശേഖരിച്ച കക്കൂസ് മാലിന്യം ഒഴുക്കാനെത്തിയ ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു. നാളുകളായി ഇവിടങ്ങളിൽ ടാങ്കർ ലോറികളിൽ മാലിന്യം കൊണ്ടു തള്ളിയ ശേഷം കടന്നു കളയുന്നത് പതിവാണ്. സ്ഥിരമായി സാമൂഹ്യ വിരുദ്ധർ ഇപ്രകാരം നാട്ടുകാരെ ദ്രോഹിക്കുന്നതിനാൽ കരുതിയിരിക്കുകയായിരുന്നുവെന്നും പരിസ്ഥിതി പ്രവർത്തകനും നാട്ടുകാരനുമായ പുനവം ഷംസുദീൻ പറഞ്ഞു. കക്കൂസ് മാലിന്യം ഒഴുക്കി കായലും പരിസരവും വൃത്തികേടാക്കിയതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇരുവരെയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.

കരിച്ചാറ കടവിൽ കക്കൂസ് മാലിന്യവുമായെത്തിയ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു

0 Comments

Leave a comment