/uploads/news/news_കളനാശിനി_കലര്‍ത്തിയ_കഷായം_കുടിപ്പിച്ച്_ക..._1737090363_7015.jpg
Crime

കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ക്രൂരകൊലപാതകം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്‌


തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്‌മ കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്.

ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ആണ് ഷാരോണിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടി തുടങ്ങിയത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്ന് എന്നാണ് കേസ്.  ആദ്യം ജ്യൂസ് ചലഞ്ച് നടത്തി പാരസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ഷാരോൺ ഇതിനെ അതിജീവിച്ചു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിന് നൽകിയത്.

2022 ഒക്ടോബർ 14നാണ് ഷാരോൺ കഷായം കുടിച്ചത്. അവശനിലയിലായ ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11-ാം ദിവസമാണ് മരിച്ചത്. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നു. പിന്നീട് ഡിജിറ്റൽ, മെഡിക്കൽ, ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികൾക്കെതിരേയുള്ള കുറ്റം പൂർണമായും തെളിയിക്കാനായത്.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം.ബഷീറാണ് ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവു നശിപ്പിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്. 
 

മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നു.

0 Comments

Leave a comment