കഴക്കൂട്ടം: കഴക്കൂട്ടത്ത് കഞ്ചാവും എം.ഡി.എം.എയുമായി 3 യുവാക്കൾ പിടിയിലായി. പൂജപ്പുര, നള്ളത്ത് റോഡ്, CRA – 4, TC 11/825, അർജ്ജുൻ (22), മേലാറന്നൂർ, മീനാ ഭവനിൽ വിമൽ രാജ് (22), ആര്യനാട്, ഫർസാന മൻസിലിൽ ഫക്തർ ഹുൽ മുഹമിൻ (25) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 9:00 മണിയോടെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു സമീപത്തായാണ് സംഭവം.
ബാംഗ്ലൂരിൽ നിന്നു വന്ന ഒരു ടൂറിസ്റ്റ് ബസിൽ ബാഗും സ്യൂട്ട് കേസുമായി വന്നിറങ്ങിയ 3 യുവാക്കളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി എം.എയും കണ്ടെത്തിയത്. 1,400 ഗ്രാം കഞ്ചാവും 144 ഗ്രാം എം.ഡി.എം.എയുമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. 15,000 രൂപയും പോലീസ് പ്രതികളിൽ നിന്നും. പിടിച്ചെടുത്തിട്ടുണ്ട്.
പിടികൂടിയ ലഹരി വസ്തുക്കൾക്ക് വിപണിയിൽ മൂന്നര ലക്ഷത്തിലധികം രൂപയോളം വില വരുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. പ്രതികളുടെ കൈയിലെ ബാഗിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവും ഷൂസിനുള്ളിൽ ചെറിയ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നു വന്ന ഒരു ടൂറിസ്റ്റ് ബസിൽ ബാഗും സ്യൂട്ട് കേസുമായി വന്നിറങ്ങിയ 3 യുവാക്കളെ സംശയം തോന്നിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് കഞ്ചാവും എം.ഡി എം.എയും കണ്ടെത്തിയത്.





0 Comments