കഴക്കൂട്ടം: കഴക്കൂട്ടത്ത് പാരലൽ കോളേജുകളെയും സ്ക്കൂൾ വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന യുവാവ് അറസ്റ്റിലായി. കഴക്കൂട്ടം, കുളത്തൂർ, കിഴക്കുംവാരം പുന്നവിള വീട്ടിൽ വിവേക് (22) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിൽ ആയത്. കഴക്കൂട്ടത്ത് ആറ്റിൻകുഴിക്ക് സമീപമുള്ള പാരലൽ കോളേജുകളും സ്ക്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നടത്തി വന്ന നിരീക്ഷണത്തിൽ നിരവധി കഞ്ചാവ് പൊതികളും വിൽപ്പന നടത്താൻ ഉപയോഗിച്ച വാഹനവുമായാണ് പ്രതി പിടിയിലായത്. കഴക്കൂട്ടം സൈബർ സിറ്റി സബ്ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം സി.ഐ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്.ഐമാരായ ശ്യാം രാജ്.ജെ.നായർ, വിജയകുമാർ സി.പി.ഒമാരയ സുരേഷ്, രതീഷ്, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴക്കൂട്ടത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ





0 Comments