https://kazhakuttom.net/images/news/news.jpg
Crime

കഴക്കൂട്ടത്ത് കടയിൽ സാധനം വാങ്ങുന്നതിനിടയിൽ പ്ലംബിംങ്ങ് സാധനങ്ങൾ അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി


കഴക്കൂട്ടം: കഴക്കൂട്ടത്ത് കടയിൽ നിന്നും സാധനം വാങ്ങുന്നതിനിടയിൽ പ്ലംബിംങ്ങ് സാധനങ്ങൾ അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. ചുള്ളിമാനൂർ കഴക്കൂട്ടം സ്വദേശി ആർ.ജെ.രജുവാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ 11 മണിയോടു കൂടി കഴക്കൂട്ടം കൃഷ്ണ തീയറ്ററിനു എതിർ വശത്തായി പ്രവർത്തിക്കുന്ന മാതാ ഹാർഡ് വെയർ എന്ന സ്ഥാപനത്തിൽ നിന്നും കഴക്കൂട്ടത്ത് പ്ലംബിംങ്ങ് ജോലിയ്ക്കായി വന്ന രജുവും സുഹൃത്തും കൂടി സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ ബാഗ് മോഷണം പോയത്. ട്രില്ലിംങ് മെഷീൻ അടക്കമുള്ള പ്ലംബിംങ്ങ് ഉപകരണങ്ങൾ അടക്കമുള്ള ബാഗാണ് മോഷ്ടിച്ചത്. 15,000 രൂപയുടെ നഷ്ടം ഉണ്ടായതായി രജു പോലീസിനോടു പറഞ്ഞു. കടയുടെ മുൻപിൽ കറങ്ങി നിൽക്കുകയായിരുന്ന യുവാവാണ് ബാഗ് കവർന്നത്. കടയിലെ സി.സി കാമറയിൽ ദൃശ്യം പതിഞ്ഞിട്ടുള്ളതായി കടയുടമ പറഞ്ഞു. കഴക്കൂട്ടം പോലീസ് വീഡിയോ പരിശോധിക്കും.

കഴക്കൂട്ടത്ത് കടയിൽ സാധനം വാങ്ങുന്നതിനിടയിൽ പ്ലംബിംങ്ങ് സാധനങ്ങൾ അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി

0 Comments

Leave a comment