/uploads/news/414-IMG_20190410_085443.jpg
Crime

കഴക്കൂട്ടത്ത് കരുതൽ തടങ്കൽ നിയമ പ്രകാരം നിരവധി ഗുണ്ട പ്രവർത്തനങ്ങളിലെ പ്രതിയെ അറസ്റ്റു ചെയ്തു


കഴക്കൂട്ടം: കഴക്കൂട്ടത്ത് നിരവധി ഗുണ്ട പ്രവർത്തനങ്ങളിലെയും, ആക്രമണക്കേസുകളിലെയും പ്രതിയെ കരുതൽ തടങ്കൽ നിയമ പ്രകാരം അറസ്റ്റു ചെയ്തു. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവൽ പുത്തൻ വീട്ടിൽ ചക്കു അജീഷ് എന്നു വിളിക്കുന്ന അജീഷിനെ (23) യാണ് അറസ്റ്റു ചെയ്തത്. കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി അക്രമം, അടിപിടി, വധശ്രമം ഉൾപ്പെടെ കേസുകളുള്ളതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. തിരുവനന്തപുരം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഇൻസ്പെക്ടർ അൻവർ.എം, എസ്.ഐ ഷാജി എ.എസ്.ഐ ഹാഷിം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കഴക്കൂട്ടത്ത് കരുതൽ തടങ്കൽ നിയമ പ്രകാരം നിരവധി ഗുണ്ട പ്രവർത്തനങ്ങളിലെ പ്രതിയെ അറസ്റ്റു ചെയ്തു

0 Comments

Leave a comment