കഴക്കൂട്ടം: കഴക്കൂട്ടം എക്സൈസ് റേഞ്ച് പരിധിയിലുള്ള ആറ്റിപ്ര പൗണ്ട്കടവിനടുത്ത് പാർവ്വതീ പുത്തനാറിൽ 5 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. 2 മീറ്റർ, 30 സെ.മീ, 25 സെ.മീ, 28 സെ.മീ, 19 സെ.മീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവുന്റെ നേതൃത്വത്തിൽ എ.ഇ.ഐ. മുകേഷ് കുമാറും സംഘവുമാണ് പിടികൂടിയത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കഴക്കൂട്ടം എക്സൈസിന്റെ നേതൃത്വത്തിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുക്കുന്നത്. പി.ഒ.എസ് ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, രാജേഷ്, സി.ഇ.ഒമാരായ ജസീം, സുബിൻ, വിപിൻ, ഷംനാദ്, അനീഷ്, ഡ്രൈവർ സുനിൽ കുമാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കഴക്കൂട്ടത്ത് പൗണ്ട് കടവിൽ എക്സൈസ് 5 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു





0 Comments