കഴക്കൂട്ടം: ലഹരി ഗുളികകളായ നിട്രാവെറ്റ് (10 എം.ജി) ഗുളികകളും, 9000 രൂപയുമായ് യുവാവ് കഴക്കൂട്ടത്ത് പിടിയിലായി. തിരുവനന്തപുരം, പൂന്തുറ, ടി.സി 46/1014 മാണിക്യ വിളാകം വീട്ടിൽ നൗഷാദ് (22) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് പരിധിയിൽ പെട്ട എഞ്ചിനീയറിങ്ങ് കോളേജിനു സമീപം വച്ച് എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവുവിന്റെയും മുകേഷ് കുമാറിന്റെയും നേതൃത്വത്തിൽ 103 നിട്രാവെറ്റ് (10 എം.ജി) ഗുളികകളും, 9000 രൂപയും ടൊയോട്ട എതിയോസ് കാറിൽ കടത്തിക്കൊണ്ടു പോകവേയാണ് പിടിയിലായത്. തിരുവനന്തപുരം എയർപോർട്ട് വഴി രണ്ടു തവണ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടു പോയതുൾപ്പെടെ നിരവധി മയക്കു മരുന്നു കേസുകൾ നൗഷാദിന്റെ പേരിൽ നിലവിലുണ്ട്. ജെറ്റ് എയർവെയ്സ് സ്റ്റാഫ് ഇതിന് സഹായിയായി നിന്നിട്ടുണ്ട്. നൗഷാദ് വഴുതക്കാട് വിമൻസ് കോളേജിനു സമീപം സ്ത്രീകളുടെ വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ്. പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇയാളുടെ സ്ഥിരം കക്ഷികൾ. പി.ഒ.എസ് ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി.ഇ.ഒമാരായ ജസീം, സുബിൻ, വിപിൻ, ഷംനാദ്, ഡബ്ല്യു.സി.ഇ.ഒ സിമി, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
കഴക്കൂട്ടത്ത് ലഹരി ഗുളികകളുമായി പൂന്തുറ സ്വദേശി അറസ്റ്റിൽ





0 Comments