കാട്ടായിക്കോണം: കാട്ടായിക്കോണത്ത് റോഡിൽ നിന്ന വളർത്തു നായയെ അടിച്ചു കൊന്നു. കാട്ടായിക്കോണം, മണ്ണാൻപാറ റസിഡൻ്റ്സ് അസോസിയേഷനിലെ തിരുവോണം വീട്ടിലെ കരുണാകരൻ നായരുടെ വളർത്തു നായയെയാണ് അടിച്ചു കൊന്നത്. ഇന്നലെ രാത്രിയിൽ വീട്ടിൽ നിന്നും കെട്ടഴിച്ചു വിട്ട പട്ടി റോഡിലിറങ്ങി വീടിനടുത്തുള്ള ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നത്.
പട്ടിയുടെ അടുത്ത് അൽപ്പ നേരം നിന്ന ശേഷം കൈയിലിരുന്ന കമ്പിപ്പാര കൊണ്ട് അടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന ദൃശ്യം ഇതേ കടയിലെ സി.സി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
കമ്പിപ്പാര കൊണ്ട് അടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന ദൃശ്യം ഇതേ കടയിലെ സി.സി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്





0 Comments